Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emi Martinez

എ​മി മാ​ർ​ട്ടി​ന​സി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ; ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ക​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് താ​രം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ എ​വ​ർ​ട്ട​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചെ​ൽ​സി ഗോ​ൾ​കീ​പ്പ​ർ എ​മി മാ​ർ​ട്ടി​ന​സ് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി. എ​വ​ർ​ട്ട​ൻ പ്ര​തി​രോ​ധ താ​രം ജാ​റ​ഡ് ബ്രാ​ത്ത്‌​വെ​യ്റ്റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് മാ​ർ​ട്ടി​ന​സി​ന്‍റെ താ​ടി​യെ​ല്ലി​ന് പ​രി​ക്കേ​റ്റ​ത്. മ​ത്സ​ര​ത്തി​നി​ടെ ഗ്രൗ​ണ്ടി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം സ്ട്രെ​ച്ച​റി​ലാ​ണ് 34-കാ​ര​നാ​യ താ​ര​ത്തെ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്. 

തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മാ​ർ​ട്ടി​ന​സി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​താ​യി താ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ച മാ​ർ​ട്ടി​ന​സ്, ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വ​ച്ചു. ചെ​ൽ​സി മ​ത്സ​രം വി​ജ​യി​ച്ച​തും ക്ലീ​ൻ ഷീ​റ്റ് നി​ല​നി​ർ​ത്തി​യ​തു​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നും താ​രം കു​റി​ച്ചു.

ഹി​ൽ ഡി​ക്കി​ൻ​സ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പെ​ഡ്രോ നെ​റ്റോ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളു​ടെ മി​ക​വി​ൽ ചെ​ൽ​സി എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് എ​വ​ർ​ട്ട​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ കി​ർ​ണ​ൻ ഡ്യൂ​സ്ബ​റി-​ഹാ​ളി​ന്‍റെ ഫ്രീ​കി​ക്ക് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മാ​ർ​ട്ടി​ന​സും ബ്രാ​ത്ത്‌​വെ​യ്റ്റും കൂ​ട്ടി​യി​ടി​ച്ച​ത്.

Latest News

Corehub Up